26.8 C
Kollam
Tuesday 8th September, 2026 | 09:27:23 AM
Home News Kerala റോഡിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബസ് സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി,...

റോഡിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബസ് സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി, നടുക്കുന്ന മര്യാദകേടിന്‍റെ ദൃശ്യം

തൃശ്ശൂർ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സ്കൂട്ടറിൽ ബസ് ഇടിച്ചു. സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

റോഡിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. തിരക്കേറിയ റോഡില്‍ മറ്റൊരു ബസിനെ കടത്തി വിടാതിരിക്കാനാണ് അപകടത്തിന് കാരണമുണ്ടാക്കിയ ബസ് നിര്‍ത്തിയത്. ഇതിനെ മറി കടക്കാന്‍ ശ്രമിച്ച ബസും അലക്ഷ്യമായി മുന്നോട്ടുപോയതാണ് അപകടത്തിനിടയാക്കിയത്.

നാട്ടുകാർ ചേർന്ന് ഉടനടി സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി