27.4 C
Kollam
Tuesday 15th September, 2026 | 10:03:45 PM
Home News Breaking News സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

കണ്ണൂര്‍: കരിപ്പൂരിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. കണ്ണൂര്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്ത് വിയെയാണ് പുറത്താക്കിയത്. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധപ്പെടുന്ന നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ടെന്ന് മുന്‍ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. ഫേസ്ബുക്കിലൂടെയാണ് മനു തോമസിന്റെ വിമർശനം

ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു മനു തോമസ്. പാർട്ടിയുമായി ഉടക്കി സംഘടനയിൽ നിന്നും പുറത്തേക്ക് പോയതാണ് മനു തോമസ്