26.7 C
Kollam
Tuesday 15th September, 2026 | 11:15:06 PM
Home News Kerala യുവാക്കൾ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്

യുവാക്കൾ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്

പത്തനംതിട്ട. കോന്നി മാർക്കറ്റിനു സമീപം യുവാക്കൾ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
യുവാക്കൾ ഉപയോഗിച്ച എയർഗണും കൈയ്യിൽ ഉണ്ടായിരുന്ന ഗിത്താറും ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ ഊട്ടുപാറ സ്വദേശികളായ ഷോൺ, സജിൻ എന്നിവർ അറസ്റ്റിലാണ്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന 17 കാരനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

സമയം ഞായറാഴ്ച വൈകുന്നേരം ഏഴുമണി. കോന്നി മാർക്കറ്റിന് സമീപമുള്ള ഓട്ടോ സ്റ്റാന്റിന്റെ
അടുത്ത് മൂന്നു യുവാക്കൾ ബൈക്ക് കൊണ്ട് വെക്കുന്നു. ബൈക്ക് അവിടെ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട ഓട്ടോ തൊഴിലാളികൾക്ക് നേരെ യുവാക്കൾ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
പെട്ടനായിരുന്നു മൂവർ സംഘത്തിൽ നിന്നൊരാൾ പോക്കറ്റിൽ നിന്ന് എയർഗൺ എടുത്ത് ഓട്ടോകാർക്ക് നേരെ ചൂണ്ടിയത്.

ഏറെ നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കപെട്ടു. ശേഷം കോന്നി പോലീസ് സ്ഥലത്തെത്തി യുവാക്കളിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഊട്ടുപാറ സ്വദേശികളായ ഷോൺ, സജിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന 17 കാരൻ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെടുകയായിരുന്നു.

ഈ കേസിലാണ് ഇപ്പൊ വഴിതിരിവ് ഉണ്ടായിരിക്കുന്നത്. യുവാക്കളുടെ കയ്യിൽ നിന്ന് പിടികൂടിയ എയർ ഗൺ അരുവാപ്പുലത്തെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന് പോലീസ് കണ്ടെത്തി. ജോർജ് എന്നയാളുടെ അടച്ചിട്ട വീട്ടിൽ നിന്നാണ് പ്രതികൾ എയർ ഗൺ മോഷ്ടിച്ചത്. എയർ ഗൺ കൂടാതെ വീട്ടിൽ നിന്ന് ഒരു ഗിത്താറും പ്രതികൾ മോഷ്ടിച്ചു. വീട്ടിൽ നിന്ന് മറ്റേതെങ്കിലും മോഷണം പോയൊ എന്ന് അറിയാൻ പോലീസ് പരിശോധന നടത്തി.
വീടിന്റെ കതകുകളും അലമാരകളും മേശകളും കുത്തിപ്പൊളിച്ച നിലയിലാണ് . പോർച്ചിൽ കിടന്ന കാറും തകർത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മൂന്നു അംഗ സംഗത്തിലെ 17 കാരന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാകിയിട്ടുണ്ട്