27.6 C
Kollam
Monday 21st September, 2026 | 05:25:54 PM
Home News Kerala കുമരകത്ത് വെള്ളക്കെട്ട്, ആശുപത്രിയിലെത്താൻ വൈകിയവീട്ടമ്മ മരിച്ചു

കുമരകത്ത് വെള്ളക്കെട്ട്, ആശുപത്രിയിലെത്താൻ വൈകിയവീട്ടമ്മ മരിച്ചു

കോട്ടയം. കുമരകത്ത് വെള്ളക്കെട്ട്, ആശുപത്രിയിലെത്താൻ വൈകി.വീട്ടമ്മ മരിച്ചു.ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന മങ്കുഴി പാകത്തുശേരി റോസമ്മയാണ് (71) മരിച്ചത്

ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വീടിനു ചുറ്റും വഴികളിലും വെള്ളം കയറിക്കിടന്നതിനാൽ ഉടൻ ആശുപത്രിയിലേക്ക് പോകാൻ സാധിച്ചില്ല.

പിന്നീട് വള്ളത്തിൽ കയറ്റി പ്രധാന റോഡിൽ എത്തിച്ച് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു