27.7 C
Kollam
Monday 21st September, 2026 | 03:57:56 PM
Home News Local പിടിച്ചുപറി കേസിലെ പ്രതികളായ തമിഴ്നാട് സ്വദേശിനികൾ  അറസ്റ്റിൽ

പിടിച്ചുപറി കേസിലെ പ്രതികളായ തമിഴ്നാട് സ്വദേശിനികൾ  അറസ്റ്റിൽ

കൊട്ടാരക്കര: കൊട്ടാരക്കര  പരിധിയിൽ നടന്ന പിടിച്ചുപറി കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
  തിരുച്ചി  തിരുവണ്ണാമലൈ, ഡോർ നമ്പർ 38, ഗുഗന്റെ ഭാര്യ ബീന (38).  തിരുച്ചി  തിരുവണ്ണാമലൈ, ഡോർ നമ്പർ 38, കാർത്തിക്കിന്റെ ഭാര്യ വസന്ത (48).എന്നിവരാണ് അറസ്റ്റിലായത്.


2026 ആഗസ്റ്റ് 5-ന് വൈകിട്ട് 4.30 ഓടെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്തിരുന്ന  ഭാനുമതി അമ്മ പുലമൺ ശാന്തി ജംഗ്ഷനിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ പ്രതികൾ ചേർന്ന് പിടിച്ചുപറി നടത്തുകയായിരുന്നു. രണ്ടാം പ്രതിയായ വസന്ത ഭാനുമതിയമ്മയെ  സീറ്റിനോട് ചേർത്ത് നിർത്തിയ സമയത്ത് ഒന്നാം പ്രതി ബീന ഭാനുമതിയമ്മയുടെ   കഴുത്തിൽ ധരിച്ചിരുന്ന സ്വർണമാല പൊട്ടിച്ചെടുക്കുകയും അതിൽ ഉണ്ടായിരുന്ന ഏകദേശം രണ്ട് ഗ്രാം തൂക്കമുള്ള സ്വർണ ചുട്ടി കൈക്കലാക്കുകയും ചെയ്തു. സംഭവത്തിൽ ഏകദേശം 20,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ജിജു കുമാർ പി ഡി .യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഹേമന്ത്, സജീവ്, എ.എസ്.ഐ. അജു, സിന്ധു പി. കെ. എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള പിടിച്ചുപറി കേസുകളിൽ പ്രതികൾ മുമ്പും അറസ്റ്റിലായിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു.