27.8 C
Kollam
Sunday 20th September, 2026 | 10:17:22 AM
Home News Local 25 പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് പിടികൂടി

25 പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് പിടികൂടി

കടയ്ക്കല്‍: 25 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി മാമം പ്ലാക്കോട്ടുകോണം ചരുവിളവീട്ടില്‍ കണ്ണപ്പന്‍ എന്ന് വിളിക്കുന്ന രതീഷിനെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ മോഷണ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ശാസ്ത്രീയ അന്വേഷണവും രഹസ്യ വിവരശേഖരണത്തെയും തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകളും കൂടുതല്‍ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.
പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ മോഷണക്കേസുകളുമായി ഈ പ്രതിക്ക് ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.