27.6 C
Kollam
Monday 21st September, 2026 | 04:48:09 PM
Home News Kerala കെഎസ്ആര്‍ടിസി ബസ് യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു; നിരവധി പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു; നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: കെഎസ്ആര്‍ടിസി ബസ് യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്കാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. ഗവി പിന്നിട്ട് വണ്ടിപ്പെരിയാര്‍ വള്ളക്കടവിന് സമീപം കോഴിക്കാനത്ത് വച്ചായിരുന്നു സംഭവം.

പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട ബസില്‍ ജീവനക്കാരും 58 യാത്രക്കാരുമുണ്ടായിരുന്നു. പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴ് പേര്‍ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 10 പേര്‍ പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

ആരുടെയും പരിക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here