28.6 C
Kollam
Wednesday 16th September, 2026 | 05:20:15 PM
Home News Local ഭരണിക്കാവിൽ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

ഭരണിക്കാവിൽ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം


ശാസ്താംകോട്ട:ഭരണിക്കാവ് ടൗണിൽ വസ്ത്ര വില്പനശാലയിൽ നിന്ന് ഉൾപ്പെടെ അഞ്ചോളം സ്ഥാപനങ്ങളിൽ മോഷണം.ചക്കുവള്ളി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ശനിയാഴ്ച പുലർച്ചെ 3 കഴിഞ്ഞാണ് മോഷണം നടന്നത്.മുഖം പൂർണമായും മറച്ചെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് നിരീക്ഷ ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.ഭരണിക്കാവ് സിറ്റി വെഡിങ്സ്,അമാൻ മൊബൈത്സ്,ബേക്കറി,പൂക്കട തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.സിറ്റി വെഡിങ്സിൽ നിന്നും 89000 രൂപയും അമാൻ മൊബൈത്സിൽ നിന്നും 10000 രൂപയും ഫോണും കവർന്നു.വസ്ത്രശാലയുടെ പിന്നിലെ ഗോഡൗണിലെ മേശയുടെ പൂട്ട് തകർത്താണ് പണം കവർന്നത്.സ്ഥാപനങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.