28.6 C
Kollam
Wednesday 16th September, 2026 | 06:37:22 PM
Home News Kerala കൊല്ലം സുധിയുടെ മകൻ കിച്ചു സുധി ബിസിനസ് രംഗത്തേക്ക്… ആശംസകളുമായി കളക്ടറും

കൊല്ലം സുധിയുടെ മകൻ കിച്ചു സുധി ബിസിനസ് രംഗത്തേക്ക്… ആശംസകളുമായി കളക്ടറും

അന്തരിച്ച മിമിക്രി സിനിമ താരം കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്) ബിസിനസ് രംഗത്തേക്ക് ചുവടുവെക്കുന്നു. Loopzy by Kichu എന്ന പേരിലുള്ള ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡിന്റെ വെബ്സൈറ്റ് ഓഗസ്റ്റ് 1ന് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
വെബ്സൈറ്റിന്റെ ഡൊമെയ്ൻ ലോഞ്ച് നിർവഹിച്ചത് കൊല്ലം ജില്ലാ കളക്ടർ ആനി ജൂൽ തോമസാണ്. ചടങ്ങിൽ കിച്ചുവിന് ആശംസകൾ അറിയിച്ച കളക്ടർ, പുതിയ സംരംഭത്തിന് എല്ലാ വിജയങ്ങളും നേർന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
“വളരെയധികം സന്തോഷമുണ്ട്. ഏറെക്കാലത്തെ സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിച്ചത്,” എന്ന് കിച്ചു ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കിച്ചുവിന്റെ പുതിയ സംരംഭത്തിന് സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. “വളരെ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ”, “കിച്ചു മോൻ ഉയരങ്ങളിൽ എത്തട്ടെ”, “ഈ പ്രായത്തിൽ തന്നെ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച ആളാണ്. മുഖത്തെ ഈ ചിരി എന്നും മായാതിരിക്കട്ടെ”, “അഭിനന്ദനങ്ങൾ, ഈ വിജയം കൂടുതൽ നേട്ടങ്ങളിലേക്ക് നയിക്കട്ടെ” തുടങ്ങിയ ആശംസകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.