കഴിഞ്ഞ ദിവസമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് ആശ്വാസകരമാകുന്ന ഒരു വാർത്ത പുറത്ത് വന്നത്. കലാകാരന്റെ ആശ്രിതര്‍ക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനി നൽകാൻ കോടതി വിധിച്ചിരിക്കുന്നു. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്‍. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുള്ളയാളാണ് കൊല്ലം സുധി. ആദ്യ വിവാഹത്തിൽ സുധിക്ക് ജനിച്ച മകനാണ് കിച്ചു.
ആദ്യ ഭാര്യയുമായി വേർപിരിഞ്ഞശേഷം വീണ എന്ന സ്ത്രീയെ സുധി വിവാഹം ചെയ്തിരുന്നു. പക്ഷെ ആ ബന്ധം അധിക കാലം മുന്നോട്ട് പോയില്ല. ശേഷമാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് വരുന്നതും റിഥുൽ എന്ന കുഞ്ഞിന് ജന്മം നൽകുന്നതും. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.
സുധിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധിയായി എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പറഞ്ഞ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീന ബീവി. ഇവരുടെ വീഡിയോ വൈറലായതിന് പിന്നാലെ രേണുവുമായുള്ള സുധിയുടെ വിവാഹത്തിന് നിയമപരമായ അംഗീകാരമുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച് ആളുകൾ എത്തിയത്.
സുധിയുടെ കുടുംബത്തിന് കിട്ടുന്ന തുകയിൽ നിന്നും 25 ശതമാനം വെച്ച് ആശ്രിതർക്ക് തുല്യം കിട്ടാനാണ് സാധ്യത. സുധിയുടെ അമ്മയുടെ പ്രായം പരിഗണിച്ച് കിട്ടാനുള്ള തുകയിൽ വ്യത്യാസം വന്നാലും കിച്ചുവിനും രേണുവിനും മകനും തുല്യമായ വിഹിതം ലഭിക്കും.
അതേസമയം കിച്ചുവിന്റെ അമ്മയെ സുധി നിയമപരമായി ഡിവോഴ്സ് ചെയ്തിട്ടില്ലെങ്കിൽ രേണുവിന് വിഹിതം കിട്ടുകയും ഇല്ല എന്തായാലും കിച്ചുവിനും അച്ഛമ്മക്കും പകുതി കിട്ടണം. കിച്ചുവിനാണ് എല്ലാം നഷ്ടപ്പെട്ടത് എന്നാണ് മറ്റൊരാൾ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കിട്ട് കുറിച്ചത്. ഭാര്യയ്ക്ക് ആയിരിക്കും വിഹിതം കൂടുതൽ കിട്ടുക. കിച്ചുവിനും കിട്ടും എന്നുള്ള അഭിപ്രായങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.
രണ്ടാമത്തെ കുട്ടിക്ക് മേജർ ആവാതെ വിഹിതം കിട്ടില്ല. മേജർ ഷെയർ രേണുവിന് കിട്ടും. അതും ലീഗലി സുധിയുടെ ഭാര്യയാണെങ്കിൽ മാത്രം, ഇന്ത്യയുടെ നിയമമനുസരിച്ച് നഷ്ടപരിഹാരതുക കിട്ടാൻ പാടാണ്. എതിർഭാഗം അപ്പീലിന് പോയാൽ കുറച്ച് തുകയെ കിട്ടു. കിച്ചുവിന് മാത്രമാണ് നഷ്ടം. അവന് ആകെ ഉണ്ടായിരുന്ന അച്ഛനും പോയി. ആ കുട്ടിക്കാണ് നഷ്ടപരിഹാരത്തിന് ഏറ്റവും യോഗ്യത. എന്നിങ്ങനെ നീളുകയാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം.
































