30.6 C
Kollam
Thursday 1st October, 2026 | 01:36:32 PM
Home News Breaking News ആൺസുഹൃത്തുമൊത്ത് ലോഡ്ജിൽ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

ആൺസുഹൃത്തുമൊത്ത് ലോഡ്ജിൽ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

തൃശൂരിൽ ആൺസുഹൃത്തുമൊത്ത് ലോഡ്ജിൽ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തിരുപ്പൂർ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ തള്ളുകയും ചെയ്തു.
ആദ്യം മകളുടെ തല വെള്ളത്തിൽ ബലമായി അമർത്തിക്കൊന്നു, ശേഷം മകനെ വെള്ളത്തിലിട്ട് മുതുകിൽ പിടിച്ച് താഴ്ത്തി
ആൺസുഹൃത്തിന്റെ ഭാര്യ ഏർപ്പെടുത്തിയ ഗുണ്ടാസംഘമാണ് സംഭവത്തിന് പിന്നിൽ. പ്രതികളായ അഞ്ചുപേരെയും പൊലീസ് അറസ്റ്റുചെയ്തു. കഴി‌ഞ്ഞ ദിവസമാണ് തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോജ്ഡിൽ മുറിയെടുത്തത്. ഈ സമയം യുവാവിന്റെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന ഭാര്യ ക്വട്ടേഷൻ സംഘത്തെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് അ‌ഞ്ചുപേരടങ്ങുന്ന സംഘം പൊലീസ് ചമഞ്ഞെത്തി യുവതിയും യുവാവും താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിലേയ്ക്ക് അതിക്രമിച്ച് കയറി. യുവാവിനെയും യുവതിയെയും കയ്യും കാലുംകെട്ടി വായിൽ തുണിതിരുകിയ ശേഷം കാറിൽ കയറ്റി തിരുപ്പൂരിലേയ്ക്ക് പോയി. വാഹനത്തിൽവച്ച് ക്രൂരമായി മർദിച്ച ശേഷം യുവാവിനെ തിരുപ്പൂരിലെ ആശുപത്രിയ്ക്ക് മുന്നിൽ തള്ളി. തുടർന്ന് സംഘത്തിലെ രണ്ടുപേർ മറ്റൊരു കാറിലേയ്ക്ക് കയറ്റി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത് തൃശൂർ സിറ്റി പൊലീസിന് കൈമാറി. തൃശൂർ പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളും വിവിധയിടങ്ങളിൽ നിന്നായി പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here