30.8 C
Kollam
Thursday 1st October, 2026 | 12:42:21 PM
Home News Local കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി മരിച്ച മധ്യവയസ്ക്കൻ്റെ മൃതദേഹം കണ്ടെത്തി

കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി മരിച്ച മധ്യവയസ്ക്കൻ്റെ മൃതദേഹം കണ്ടെത്തി

ശാസ്‌താംകോട്ട:കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി മരിച്ച മധ്യവയസ്ക്കൻ്റെ മൃതദേഹം കണ്ടെത്തി.കിഴക്കേ കല്ലട ഉപ്പൂട് പുന്നയ്ക്കൽ വീട്ടിൽ പരേതരായ രാഘവൻ്റെയും കുട്ടിയുടെയും മകൻ രവി(57) ആണ് മരിച്ചത്.അവിവാഹിതനാണ്. ശാസ്‌താംകോട്ട താലൂക്കാശുപത്രി പരിസരത്തെ മിൽമ ടീ ഷോപ്പിലെ ജീവനക്കാരനായ രവി ചൊവ്വ രാത്രിയിലാണ് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയത്.

ശാസ്‌താംകോട്ട പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കുണ്ടറയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല.ബുധനാഴ്ച ശാസ്താംകോട്ട,കൊല്ലം എന്നിവിടങ്ങളിൽ നിന്നെത്തിയ സ്‌കൂബ സംഘം രാത്രി വരെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.വ്യാഴം രാവിലെ ഏഴോടെ വലിയപാടം തിരുവാറ്റ ക്ഷേത്രത്തിനു സമീപം മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്‌സിൻ്റെ നേതൃത്വത്തിൽ കരയ്ക്കെത്തിച്ച മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here