26.2 C
Kollam
Friday 6th November, 2026 | 03:50:59 AM
Home News Kerala 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Advertisement

കൊച്ചി: സംസ്ഥാനത്ത് മഴബി മുന്നറിയിപ്പുകളെത്തുടര്‍ന്ന്  8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. എറണാകുളം ജില്ലയില്‍ ഇന്ന് രാവിലെയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പുലര്‍ച്ചെ നാല് മണിക്ക് വന്ന റെഡ് അലെര്‍ട്ടിനെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നതായി കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ രാവിലെ 6.30യ്ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട്,കണ്ണൂര്‍,വയനാട്, കോട്ടയം,തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇന്ന് അവധിയുണ്ട്.