27.7 C
Kollam
Monday 21st September, 2026 | 01:46:45 PM
Home News Local കൊല്ലത്തില്ല കേട്ടോ , ജില്ലാഭരണ കൂടത്തെ വെട്ടിലാക്കി അവധി പ്രചരണം

കൊല്ലത്തില്ല കേട്ടോ , ജില്ലാഭരണ കൂടത്തെ വെട്ടിലാക്കി അവധി പ്രചരണം

കൊല്ലം. ശക്തമായ മഴയെ തുടർ ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാ പനങ്ങൾക്ക് അവധി പ്രഖ്യാപിച്ച തായി വ്യാജ പ്രചാരണം. ഇന്ന് അവധി ആണെന്ന് കാട്ടി ജില്ലാ കലക്ടറുടെ പേരിലാണ് സാമു ഹിക മാധ്യമങ്ങൾ വഴി ഇന്നലെ രാത്രി വ്യാജ പ്രചാരണം നടത്തിയത്. ജില്ലാ ദുര ന്തനിവാരണ അതോറിറ്റി ചെയർ മാൻ എന്ന നിലയിൽ ജില്ലാ കളക്‌ട റുടെ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കി യായിരുന്നു പ്രചാരണം. വ്യാപക മായി പ്രചരിച്ചതോടെ രാത്രി വൈകി ജില്ലാ ഇൻഫർമേഷൻ ഓഫിസ് വാർത്ത നിഷേധിച്ചു.

കൃത്യമായ അന്വേഷണം നടത്തി ഇത്തരത്തിൽ പ്രചരണം നടത്തിയവരെ പിടികൂടന്ന മെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.