28.8 C
Kollam
Sunday 25th October, 2026 | 02:37:28 PM
Home News Breaking News ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കടത്തികൊണ്ടുവന്ന 90 കിലോയോളം കഞ്ചാവ് പിടികൂടി

ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കടത്തികൊണ്ടുവന്ന 90 കിലോയോളം കഞ്ചാവ് പിടികൂടി

Advertisement

തിരുവന്തപുരം. വാഴിച്ചലിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കടത്തികൊണ്ടുവന്ന
ഏകദേശം 90 കിലോയോളം കഞ്ചാവാണ് പോലീസ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ പ്രത്യേകം രഹസ്യമായി നിർമ്മിച്ച അറയ്ക്കുള്ളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

2.200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.തമിഴ്നാട് രജിസ്ട്രേഷൻ വാഹനമായ TN 09 AR 6156-ലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്