29.8 C
Kollam
Thursday 10th September, 2026 | 10:47:09 AM
Home News Breaking News പിണറായിയും കുടുംബവും ദുബായിലേക്ക് പണം കടത്തിയെന്ന കണ്ടെത്തലില്‍ ഇഡിയുടെ വിശദമായ അന്വേഷണം,റിയാസിന്റെ സുഹൃത്തുക്കളായ വ്യവസായികളെ ചോദ്യം...

പിണറായിയും കുടുംബവും ദുബായിലേക്ക് പണം കടത്തിയെന്ന കണ്ടെത്തലില്‍ ഇഡിയുടെ വിശദമായ അന്വേഷണം,റിയാസിന്റെ സുഹൃത്തുക്കളായ വ്യവസായികളെ ചോദ്യം ചെയ്യും,ഇഡിയുടെ കത്തിൽ അതീവ ഗൗരവ വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ, കേസ് എടുക്കും

കൊച്ചി.സിഎംആർഎൽ എക്സാലോജിക് സാമ്പത്തികയിടപാട് കേസിൽ പിണറായിയും കുടുംബവും ദുബായിലേക്ക് പണം കടത്തിയെന്ന കണ്ടെത്തലില്‍ ഇഡിയുടെ വിശദമായ അന്വേഷണം. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ വ്യവസായികളെ ചോദ്യം ചെയ്യും. പണമെത്തിയ വിദേശ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി ശേഖരിച്ചു. ഈ പണം പിന്നീട് എന്ത് ചെയ്തുവെന്നതി ലടക്കമാണ് അന്വേഷണം. സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ കൈക്കൂലിപ്പണത്തിന്റെ ഒരു വിഹിതമാണ് ദുബായിൽ എത്തിയത്. വീണ 85 ലക്ഷം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

വീണ സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയ കുറിപ്പുകളിൽ നിന്നാണ് ഈ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. ഇന്ത്യയിൽ 20 കോടിയുടെ ഇടപാടുകളും നടന്നിട്ടുണ്ട്. ഈ പണമിടപാടുകളിലും ഇഡിയുടെ അന്വേഷണം തുടരുകയാണ്. ഹവാലയിടപാടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതസമയം CMRL എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ ചെയ്തുള്ള ഇഡിയുടെ കത്തിൽ അതീവ ഗൗരവ വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ . പുറത്തു വന്നതിനേക്കാൾ വലിയ തുകയുടെ ഇടപാട് നടന്നു എന്നാണ് കത്തിൽ ഉള്ളത് എന്നാണ് സൂചന.തെളിവുകളും കൈമാറിയിട്ടുണ്ട്.അതുകൊണ്ടാണ് നിയമ പരിശോധനക്ക് സർക്കാർ തീരുമാനിച്ചത്. പിണറായിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്നത്. പക്ഷെ തീരുമാനം തിടുക്കത്തിൽ ആകില്ല. രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്ര കഴിഞ്ഞെത്തുന്ന മുറയ്ക്ക് 16 ന് ശേഷം ആകും അന്തിമ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here