30.6 C
Kollam
Wednesday 9th September, 2026 | 02:01:44 PM
Home Lifestyle Entertainment ഒരിക്കൽ ഞാനും ഒരു രോഗി ആയിരുന്നു, ഇപ്പൊ മുക്തൻ ആയെന്ന് വിശ്വസിക്കുന്നു; ആദ്യമായി മനസ് തുറന്ന്...

ഒരിക്കൽ ഞാനും ഒരു രോഗി ആയിരുന്നു, ഇപ്പൊ മുക്തൻ ആയെന്ന് വിശ്വസിക്കുന്നു; ആദ്യമായി മനസ് തുറന്ന് മമ്മുക്ക

Mammooty @70

75 ആം വയസിലേക്ക് ഇക്കഴിഞ്ഞ ദിവസമാണ് മമ്മുക്ക കടക്കുന്നത്. തന്റെ ജന്മദിനം ആഘോഷമാക്കിയ ആരാധകർക്കും പ്രിയപ്പെട്ടവർക്കും എല്ലാവർക്കും നന്ദി പറഞ്ഞും അദ്ദേഹം എത്തിയിരുന്നു. ഷൂട്ടിങ് സെറ്റുകളിൽ വീണ്ടും സജീവമാകുന്നതിന്റെ ഇടയിലാണ് അദ്ദേഹത്തിന്റെ ഒരു വീഡിയോ വൈറൽ ആകുന്നത്. തന്റെ രോഗാവസ്ഥയെ കുറിച്ച് പൊതുവേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഉള്ളു തുറന്നത്.

ഒരിക്കൽ ഞാനും ഒരു രോഗി ആയിരുന്നു, ഇപ്പൊ മുക്തൻ ആയെന്ന് വിശ്വസിക്കുന്നു; ആ സമയത്ത് എന്നെ ചികിത്സിച്ച ഡോക്ടർമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും ഞാൻ ഓർക്കുന്നു. ഞാൻ ഒരു പ്രമുഖൻ ആയിരുന്നത് കൊണ്ടല്ല അവർ എന്നെ അങ്ങനെ നോക്കിയത്. എന്റെ രോഗാവസ്ഥയുടെ വലിപ്പം ഒന്നും അവർ എന്നോട് പറഞ്ഞിരുന്നില്ല , പിന്നെ അതിന് അത്രവലിപ്പം ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയതും. രോഗം ഉണ്ടാകുമ്പോൾ ചികിത്സിക്കുക. പിന്നെ പതിവില്ലാത്ത ഒരു അസുഖം നമ്മുടെ ശരീരത്തെ ബാധിക്കുമ്പോൾ അത് നമ്മുടെ മനസിനെയും ബാധിക്കും. അപ്പോഴാണ് ഡോക്ടർമാരും ആയുള്ള നമ്മുടെ ബന്ധം കൂടുന്നതും. ഒരു ഡോക്ടർ പോലും എന്നോട് നെഗറ്റീവ് ആയി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. കേൾക്കുന്പോൾ പേര് കൊണ്ട് പേടി തോന്നുന്ന അസുഖം ആണെങ്കിലും എന്നെ അവർ ഒന്നും പറഞ്ഞു പേടിപ്പിച്ചിട്ടില്ല. – മമ്മുക്ക പറയുന്നു.

പലരും അസുഖവിവരങ്ങൾ മറച്ചു പിടിക്കാൻ ശ്രമിക്കുമ്പോൾ കൂൾ ആയി തുറന്നു പറയാൻ കാണിക്കുന്ന മമ്മുക്ക യുടെ മനസ് എത്ര വലുതാണ് മമ്മൂട്ടി ഒരു കാര്യം പ്രേസേന്റ് ചെയ്യുന്നതിന്റെ ആത്മാർത്ഥത, പവർ, കോൺഫിഡൻസ് അതൊക്കെ അപാരം ആണ്.. ഒരു ആക്ടർക്ക് വേണമെങ്കിൽ അതൊക്കെ ഈസി ആയി അങ്ങനെ തോന്നിപ്പിച്ച് സംസാരിക്കാം .. പക്ഷേ മമ്മൂട്ടി സ്റ്റേജിൽ സംസാരിക്കുന്നത് ജെനുവിൻ ആയാണ്.. യാതൊരു തപ്പലോ ചമ്മലോ ഇല്ലാതെ . എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു എന്നതും എടുത്തു പറയണം!
എന്നും ഇഷ്ടം മാത്രം എന്നും ആരോഗ്യത്തോടെ.. സന്തോഷത്തോടെ…താങ്കളെ കാണാൻ ആഗ്രഹം – എന്നിങ്ങനെ ആരാധകരും അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചു.

സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ ലോകത്തെ പ്രമുഖരും ആരാധകരും മമ്മൂട്ടിക്ക് ആശംസ അറിയിച്ചുകൊണ്ട് വന്നിരുന്നു. ‘മേള’, ‘പദയാത്ര’, ‘ഓം’ തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ലൈൻ അപ്പിലുള്ളത്. മമ്മൂട്ടി, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓം’.

ബർമ കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. ‘അമരൻ’ എന്ന ഹിറ്റിനു ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here