30.6 C
Kollam
Wednesday 9th September, 2026 | 02:37:44 PM
Home News Kerala വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. കൊച്ചി എടവനക്കാട് സ്വദേശിനിയായ 48 കാരി ബിന്ദുവാണ് മരിച്ചത്. എടവനക്കാട് കോഴിപറമ്പില്‍ സജീവന്റെ ഭാര്യയാണ് ബിന്ദു. ചൊവ്വ രാത്രിയിലാണ് സംഭവം. വീടിന് പുറത്തേയ്ക്ക് ഇറങ്ങിയ ബിന്ദുവിനെ പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വീട്ടിലെത്തി തന്നെ എന്തോ കടിച്ചതായി ബിന്ദു പറയുകയും ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
ബിന്ദുവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പാമ്പുകള്‍ സജീവമാവുകയാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here