28.8 C
Kollam
Sunday 25th October, 2026 | 04:17:42 PM
Home News Breaking News വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി.വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കേസിലെ അന്വേഷണ പുരോഗതി കോടതി വിലയിരുത്തും. അന്വേഷണം പൂർത്തിയായ കേസുകളിൽ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച പിന്നാക്ക വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിലപാട് കോടതി പരിശോധിക്കും.

അന്വേഷണസംഘം പ്രോസിക്യൂഷൻ അനുമതിക്കായി നൽകിയ അപേക്ഷകളിൽ തീരുമാനമെടുക്കാൻ പിന്നെ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞതവണ കോടതി നിർദ്ദേശം നൽകിയിരുന്നു. എട്ടു കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയതായും വയനാട്ടിലെ കേസുകളിൽ അന്വേഷണം പൂർത്തിയായതായും, അന്വേഷണസംഘം കഴിഞ്ഞതവണ കോടതിയെ അറിയിച്ചിരുന്നു