29.8 C
Kollam
Thursday 10th September, 2026 | 10:57:46 AM
Home News Kerala അമിതവേഗത്തിൽ എത്തിയ ലോറി അപകടത്തിൽപ്പെട്ടു, വാതില്‍പൂട്ടി അകത്തിരുന്ന മദ്യലഹരിയിലായ ഡ്രൈവറെ ക്യാബിന്‍ കുത്തിത്തുറന്ന് പുറത്തിറക്കി

അമിതവേഗത്തിൽ എത്തിയ ലോറി അപകടത്തിൽപ്പെട്ടു, വാതില്‍പൂട്ടി അകത്തിരുന്ന മദ്യലഹരിയിലായ ഡ്രൈവറെ ക്യാബിന്‍ കുത്തിത്തുറന്ന് പുറത്തിറക്കി

കൊച്ചി.അമിതവേഗത്തിൽ എത്തിയ ലോറി അപകടത്തിൽപ്പെട്ടു, ഇലക്ട്രിക് പോസ്റ്റുകളിലും രണ്ട് വാഹനങ്ങളിലും ഇടിച്ചു

രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ. അപകടത്തിന് പിന്നാലെ ലോറി നാട്ടുകാർ തടഞ്ഞു. കർണാടക രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടം സൗത്ത് കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്ന് മടങ്ങുന്നതിനിടെ രാത്രി ഏഴരയോടെയാണ് സംഭവം

നിയന്ത്രണംവിട്ട ലോറി ഇലക്ട്രിക് പോസ്റ്റുകളിലും വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ലോറി തടഞ്ഞു. ലോറി നിർത്തിയെങ്കിലും പുറത്തിറങ്ങാതെ ഡ്രൈവർ. കാബിൻ ഡോർ അകത്തുനിന്ന് പൂട്ടി. പോലീസ് സ്ഥലത്തെത്തിയിട്ടും ഡ്രൈവർ പുറത്തിറങ്ങിയില്ല

ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാരുടെ ആരോപണം. പൊലീസും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. വർക്ക്ഷോപ്പിൽനിന്ന് ആളെത്തി വാതിൽ തുറന്ന് ഡ്രൈവറെ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here