Advertisement
കൊച്ചി.വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടും ഒരു കേസിൽ മാത്രം അന്തിമ റിപ്പോർട്ട് നൽകിയതിലാണ് കോടതിയുടെ അതൃപ്തി. അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ ഐപിഎസ് ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നൽകും.
വീഴ്ചയിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച സമയം അനുവദിച്ചിട്ടും ഉത്തരവ് പാലിക്കാത്തത് ഗൗരവതരമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചിരുന്നു. എല്ലാം കോടതി നിർദേശപ്രകാരം ചെയ്യിക്കണമെങ്കിൽ എന്തിനാണ് പോലീസ് സംവിധാനമെന്നും ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചിരുന്നു.



























