പാലക്കാട്.ചിറ്റൂർ മണ്ഡലത്തേയും സമീപ പഞ്ചായത്തുകളെയും സർക്കാർ കടുത്ത ജലപ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി ആരോപിച്ച് ഇന്ന് ചിറ്റൂരിൽ കർഷക ഹർത്താൽ. കർഷക വിശാല മുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ചിറ്റൂർ നിയോജകമണ്ഡലം, മുതലമട, വടവന്നൂർ, പല്ലശന, പുതുനഗരം, കൊടുവായൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതൽ വൈകീട്ട് 6 വരെ ഹർത്താൽ നടത്തുക. .
കഴിഞ്ഞ ദിവസം എൽഡിഎഫ് ചിറ്റൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗത്തേ തുടർന്നാണ് തീരുമാനം. പ്രശ്നത്തിൽ ഉടൻ പരിഹാരം കാണുമെന്നു പറമ്പിക്കുളം അളിയാർ കരാർ പ്രകാരം ഉള്ള വെള്ളം കേരളത്തിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഏക്കർ കണക്കിന് ഭൂമി ഇതിനോടകം വറ്റി വരണ്ടു. ഇതുവരെയും നടപടി ഉണ്ടാകാത്തതോടെ ആണ് ഹർത്താൽ ആചരിക്കുന്നത്
Advertisement































