Home News Breaking News ഹർത്താൽ പൊളിക്കാൻ സർക്കാർശ്രമമെന്ന് ആരോപണം,വ്യാപക പ്രതിഷേധം, വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധക്കർ

ഹർത്താൽ പൊളിക്കാൻ സർക്കാർശ്രമമെന്ന് ആരോപണം,വ്യാപക പ്രതിഷേധം, വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധക്കർ

Advertisement

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകപ്രതിഷേധം. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകൾ അടയ്ക്കാനും ആഹ്വാനം ചെയ്തു.
അതേസമയം ഹർത്താൽ പൊളിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആരോപണം ഉയർത്തിയാണ് പലയിടത്തും കെഎസ്ആർടിസി ബസുകൾ പ്രതിഷേധക്കാർ തടഞ്ഞത്.

തിരുവനന്തപുരം തമ്പാനൂരിൽ പ്രതിഷേധക്കാരും അവർ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. പലയിടത്തും പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു.

ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോട്ടയം മുണ്ടക്കയത്ത് ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവ ടൗണിൽ തടയുകയും അല്പസമയത്തിനകം വിട്ടയക്കുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഓടുന്നില്ല.


കോട്ടയം നഗരത്തിലെ മുത്തൂറ്റ് ഫിനാൻസ് ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. 

കോട്ടയം-കുമളി റോഡിൽ പൊൻകുന്നത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഏതാനും മിനിട്ട് നിർത്തിയിട്ടതിന് ശേഷം വിട്ടയച്ചു. സ്വകാര്യബസുകൾ ഓടുന്നില്ല. കെ.എസ്.ആർ.ടി.സിയുടെ എറണാകുളം, കോഴിക്കോട് ബസുകൾ പുറപ്പെട്ടിട്ടുണ്ട്. ഓർഡിനറി സർവീസുകൾ കുറച്ചുമാത്രം ഓടുന്നുണ്ട്.

തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ കുടുങ്ങിയ ഒന്‍പത് മണിക്കെങ്കിലും പരീക്ഷ കേന്ദ്രത്തിൽ എത്താനായില്ലെങ്കിൽ ഓണ്‍ലൈനായുള്ള പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 

നിരവധി വിദ്യാര്‍ത്ഥികളാണ് വാഹനം തടഞ്ഞതിനെതുടര്‍ന്ന് യാത്ര തുടരാൻ കഴിയാതെ പ്രതിസന്ധിയിലായത്. ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മറ്റു പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് ഇടപെടലിനെതുടര്‍ന്ന് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല.

റോഡിൽ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ല പൊലീസ് ശ്രമത്തിനിടെ കണിയാപുരത്ത്  സംഘര്‍ഷമുണ്ടായി. ഹർത്താൽ അനുകൂലികളും പൊലീസും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തര്‍ക്കമുണ്ടായി. ബസുകൾ കടത്തി വിടാൻ പൊലീസ് ശ്രമിച്ചതിനെതുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട, പാറശാല എന്നിവിടങ്ങളിലും രാവിലെ കടകൾ അടപ്പിച്ചു. ഭാഗികമായി മാത്രം വാഹന ഗതാഗത മുള്ളു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here