ശാസ്താംകോട്ട : ശാസ്താംകോട്ട തടാക തീരത്തെ നേച്ചർ പാർക്ക് സന്ദർശിച്ചു നിർമ്മാണ പുരോഗതി വിലയിരുത്തി ഉല്ലാസ് കോവൂർ എം. എൽ .എ .
2025 – 26 വർഷത്തെ പദ്ധതി പ്രകാരം 24.75 ലക്ഷം രൂപയ്ക്കാണ് തടാക തീരത്ത് നേച്ചർ പദ്ധതി ആരംഭിച്ചത്. താടകത്തിലെ ജല ശോഷണത്തിന് കാരണമാകുന്ന അധിനിവേശ സസ്യങ്ങളായ അക്കേഷ്യ . മാഞ്ചിയം മരങ്ങൾ ഇതിൻ്റെ ഭാഗമായി വെട്ടിമാറ്റിയിരുന്നു ഇതിന് പകരമായി 1500 ൽ പരം നാട്ടിലെ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപരിപാലിക്കുന്നത് ചദ്ധതിയുടെ ആദ്യ ഘട്ടം. . കുടുംബശ്രീ പ്രവർത്തരും കർഷകശ്രീ പ്രവർത്തകരുമാണ് നേച്ചർ പാർക്ക് നിർമ്മാണത്തിൽ പങ്കെടുത്തത് . ഇതിൻ്റെ പരിപാലനത്തിനായി തടാക തീരത്ത് കിണർ കുത്തിയിട്ടുണ്ട് . ആറു മാസം പ്രായമായ തൈകളിൽ കേടുവന്നവ മാറ്റി സ്ഥാപിച്ചു വരികയാണ് . ബാക്കി സ്ഥലത്തു കൂടി തൈകൾ വെച്ചു പിടിപ്പിച്ച് തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് പൂർണ്ണമായും തടയുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . ഉല്ലാസ് കോവൂർ എം.എൽ എ യുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്‌മി രൺജിത്, ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് കെ.സുകുമാരൻ പിള്ള , കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വൈ ഷാജഹാൻ , അഡീഷണൽ സോയിൽ കൺസർവേറ്റർ അനിത ,ബ്ലോക്ക് ബ്ലോക്ക് മെമ്പറന്മാരായ അർത്തിയിൽ അസൂറ ,കെ. ശിവപ്രസാദ് , കോശിവൈദ്യൻ ,നിഖിൽ മനോഹർ , മെഹറു നിസ ,അമൃത പ്രിയ, രാഖി പ്രവീൺ , തുടങ്ങിയവർ പങ്കെടുത്തു .

































