30.5 C
Kollam
Friday 11th September, 2026 | 01:32:25 PM
Home News Breaking News അങ്കണവാടികളിലേക്കുള്ള പ്രീ സ്കൂൾ കിറ്റും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തതിൽ ക്രമക്കേട്

അങ്കണവാടികളിലേക്കുള്ള പ്രീ സ്കൂൾ കിറ്റും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തതിൽ ക്രമക്കേട്

തിരുവനന്തപുരം. അങ്കണവാടികളിലേക്കുള്ള പ്രീ സ്കൂൾ കിറ്റും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തതിൽ ക്രമക്കേട് നടന്നെന്ന നിഗമനത്തിൽ ശിശു വികസന വകുപ്പ്.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡയറക്ടർക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി.

തിരുവനന്തപുരം അർബൻ ത്രീ ICDS പ്രോജക്ടിലെ അങ്കണവാടികളിലേക്ക് വിതരണം ചെയ്ത പ്രീ സ്കൂൾ കിറ്റിലും ഭക്ഷ്യധാന്യങ്ങളിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. മത്സരാധിഷ്ഠിത ടെൻഡർ വിളിക്കാതെ ഒരു വ്യക്തിക്ക് വേണ്ടി മാത്രമായി കൊട്ടേഷൻ നൽകി പ്രീ സ്കൂൾ കിറ്റുകൾ ശേഖരിച്ചു. ഇത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. സാമ്പത്തിക വർഷാവസാനം ധൃതിപിടിച്ച് പണം ചെലവഴിക്കാനായി നടത്തിയ നീക്കം സംശയകരമാണ്. അംഗണവാടികളിലേക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റ് എങ്ങനെ നശിച്ചു എന്നതിലും അന്വേഷണം ഉണ്ടാകും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന വാങ്ങലുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.