തിരുവനന്തപുരം.കണ്ണൂർ അഞ്ചരകണ്ടി കോളേജിൽ മരിച്ച നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീടിന് തറക്കല്ലിട്ടു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പൊതുയോഗത്തിൽ പറഞ്ഞു..
ഡോക്ടറാവുക എന്ന ആഗ്രഹത്തോടൊപ്പം തന്നെ സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായാണ് നിധിൻ രാജ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് വണ്ടി കയറുന്നത്. എന്നാൽ ആ സ്വപ്നങ്ങൾക്ക് ചിറക് വന്നപ്പോൾ അത് കാണാൻ നിധിനില്ല. നിതിനെ അടക്കം ചെയ്ത കുന്നുനടയിലെ അതേ ഭൂമിയിലാണ് കുടുംബത്തിനായി സിപിഎം പുതിയ വീട് പണിയുന്നത്. നിതിൻ രാജിന്റെ കുടുംബത്തിന് കൈത്താങായി സിപിഐഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിച്ചു..
ശിലാ സ്ഥാപനത്തിനുശേഷം നടന്ന പൊതുയോഗത്തിൽ സിപിഐഎം കുടുംബത്തോടൊപ്പം ആണെന്നും റാമിനെ അറസ്റ്റ് ചെയ്യുക തന്നെ വേണമെന്നും എം വി ഗോവിന്ദൻ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു..
1118 സ്ക്വയർ ഫീറ്റുള്ള ഇരുനില കെട്ടിടമാണ് പണിയുന്നത്. വിളപ്പിൽ, വിതുര ഏരിയകമ്മിറ്റികൾ ചേർന്നാണ് വീട് നിർമ്മിക്കുക. പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രം ഫണ്ട് പിരിവ് നടത്തിയാണ് വീട് നിർമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുയോഗത്തിൽ നിതിൻ രാജിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.





































