26.1 C
Kollam
Wednesday 16th September, 2026 | 04:27:24 AM
Home News Breaking News ലൈംഗിക അധിക്ഷേപ കേസിൽ ആലപ്പുഴ സ്വദേശി ബ്രദർ മാത്യൂ ആൽവിൻ അറസ്റ്റിൽ

ലൈംഗിക അധിക്ഷേപ കേസിൽ ആലപ്പുഴ സ്വദേശി ബ്രദർ മാത്യൂ ആൽവിൻ അറസ്റ്റിൽ

ആലപ്പുഴ .ലൈംഗിക അധിക്ഷേപ കേസിൽ ആലപ്പുഴ സ്വദേശി ബ്രദർ മാത്യൂ ആൽവിൻ അറസ്റ്റിൽ. രാത്രിയോടെ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ആൽവിൻ നടത്തി വന്നിരുന്ന അഗതിമന്ദിരത്തിലെ ജീവനക്കാരിയാണ് ആൽവിനെതിരെ ലൈംഗിക അധിക്ഷേപ പരാതി നൽകിയത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡുകളും ജീവനക്കാരി പുറത്തുവിട്ടിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നലായൊണ് കീഴടങ്ങൽ. നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുൻ ഗുണ്ടയായ ഇറച്ചി ആൽവിൻ മാനസാന്തരപ്പെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് കടന്നതോടെയാണ് ബ്രദർ മാത്യൂ ആൽവിൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്.