29.4 C
Kollam
Friday 2nd October, 2026 | 11:42:12 AM
Home News Kerala സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽപോയയാളെ  പോലീസ് പിടികൂടി

സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽപോയയാളെ  പോലീസ് പിടികൂടി

Advertisement

പാലക്കാട്‌ . ആലത്തൂരിൽ  സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽപോയയാളെ  പോലീസ് പിടികൂടി. സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് എട്ടിനാണ് രണ്ടിടങ്ങളിലായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം കാട്ടിയത്. സംഭവ ശേഷം എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘം നടത്തിയ തെരച്ചിലിൽ ആണ് എറണാകുളം കുറുപ്പമ്പടിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. മൂന്നാഴ്ച മുമ്പ് തമിഴ്‌നാട്ടിൽ മോഷണ കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണു പ്രതി കേരളത്തിൽ എത്തിയത്