29.4 C
Kollam
Friday 2nd October, 2026 | 12:56:58 PM
Home News Local ബിലാലിനെ തേടി കരുനാഗപ്പള്ളി

ബിലാലിനെ തേടി കരുനാഗപ്പള്ളി

Advertisement

കരുനാഗപ്പള്ളി. ബിലാലിനുവേണ്ടി നാടു മുഴുവൻ തിരയുന്നു. പടനായർകുളങ്ങര സൗത്ത് സ്വദേശി  ബിലാലിനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. കന്നേറ്റി കായലിന് സമീപമുള്ള സിസിടിവി ക്യാമറയിൽ കുട്ടിയെ കണ്ടതോടെ കായലിൽ തിരച്ചിൽ തുടരുകയാണ്.

കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ബിലാൽ. ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്നും വന്നതിനുശേഷം കുട്ടി സുഹൃത്തുക്കൾക്കൊപ്പം കളിക്കാനായി പുറത്തേക്ക് പോയി.ആറുമണിക്ക് ശേഷവും ബിലാൽ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ്  അച്ഛൻ നൗഷാദ് കുട്ടിയെ തിരഞ്ഞിറങ്ങിയത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നൗഷാദിന്റെ ജഴ്സിയും സൈക്കിളും കന്നേറ്റി കായലിനു സമീപം കണ്ടെത്തി

ബിലാൽ സുഹൃത്തിനൊപ്പം സൈക്കിളിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ കായൽക്കരയിലെ ക്യാമറയിലും കണ്ടെത്തി.
കരുനാഗപ്പള്ളി നഗരസഭ റോഡരികിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിലും ബിലാലിന്റെ സാന്നിധ്യമുണ്ട്.  നിലവിൽ എൻഡിആര്‍എഫിന്റെ സഹായത്തോടെയാണ് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.