26.1 C
Kollam
Wednesday 16th September, 2026 | 05:34:06 AM
Home News Breaking News എസ് ശ്രീജിത്ത് ഡിജിപി ആകും,ബിവറേജസ് കോർപ്പറേഷൻ CMD ആയി യോഗേഷ് ഗുപ്ത

എസ് ശ്രീജിത്ത് ഡിജിപി ആകും,ബിവറേജസ് കോർപ്പറേഷൻ CMD ആയി യോഗേഷ് ഗുപ്ത

തിരുവനന്തപുരം.ബിവറേജസ് കോർപ്പറേഷൻ CMD ആയി യോഗേഷ് ഗുപ്തയെ നിയമിച്ചു. സി എം ഡി ആയിരുന്ന എം ആർ അജിത് കുമാർ സസ്പെൻഷനിൽ ആയതിനെ തുടർന്നാണ് പുതിയ നിയമനം. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിലാണ് എം ആർ അജിത് കുമാർ സസ്പെൻഷനിൽ ആയത്. എക്സൈസ് മന്ത്രിയായി ചുമതലയേറ്റ ഉടൻ മന്ത്രി എം ലിജു ആവശ്യപ്പെട്ടത് എം ആർ അജിത് കുമാറിനെ CMD സ്ഥാനത്തുനിന്ന് മാറ്റണമെന്നായിരുന്നു.


ബൽറാം കുമാർ ഉപാധ്യായ ഫയർ ആൻഡ് റെസ്ക്യൂ തലപ്പത്തേക്ക് എത്തി. എം ആർ അജിത് കുമാർ സസ്പെൻഷനിൽ ആയതിനാൽ സീനിയോറിറ്റി പട്ടികയിൽ ഉണ്ടായിരുന്ന എസ് ശ്രീജിത്ത് ഡിജിപി ആകും.