30.1 C
Kollam
Saturday 31st October, 2026 | 01:06:42 PM
Home News Breaking News സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 2,480 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 2,480 രൂപ

Image : Shutterstock
Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,730 രൂപയായും ഒരു പവന്റെ വില 1,01,840 രൂപയായും കുറഞ്ഞു.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾക്കനുസരിച്ചാണ് ഇന്ത്യയിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. ക്രൂഡ് ഓയിൽ വില, ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാൽ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ആഭ്യന്തര സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രാദേശിക ഗോൾഡ് അസോസിയേഷനുകൾക്കും പങ്കുണ്ട്. വിപണിയിലെ സാഹചര്യങ്ങൾക്കും വിലനിർണയ രീതികൾക്കും അനുസരിച്ച് സ്വർണവിലയിൽ വർധനയോ കുറവോ ഉണ്ടാകാം.

LEAVE A REPLY

Please enter your comment!
Please enter your name here