27.6 C
Kollam
Thursday 17th September, 2026 | 07:51:13 AM
Home Uncategorized നഗരസഭയിലെ ബിജെപി കൗൺസിലർ ആർ സുഗതന് ചട്ടവിരുദ്ധമായി അവധി നൽകി, നിയമനടപടിക്ക് ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ

നഗരസഭയിലെ ബിജെപി കൗൺസിലർ ആർ സുഗതന് ചട്ടവിരുദ്ധമായി അവധി നൽകി, നിയമനടപടിക്ക് ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ

തിരുവനന്തപുരം. നഗരസഭയിലെ ബിജെപി കൗൺസിലർ ആർ സുഗതന് ചട്ടവിരുദ്ധമായി അവധി നൽകിയെന്ന് ആരോപിച്ച് നിയമനടപടിക്ക് ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ. കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് LDF ൻ്റെ പദ്ധതി. എന്നാൽ വിഷയം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് യുഡിഎഫ് നീക്കം.

അതേസമയം ആഭ്യന്തരവകുപ്പിൽ നിന്ന് ലഭിച്ച സുഗതന് അനുകൂലമായ കത്തിൽ പാർട്ടിക്ക് ഉള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. കത്ത് നൽകാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിലും ഇന്ന് കൂടുതൽ വ്യക്തത വന്നേക്കും.

ബിജെപിയും കോൺഗ്രസും തമ്മിൽ തിരുവനന്തപുരം കോർപറേഷനിൽ രഹസ്യ ഡീലെന്ന് LDF പാർലമെൻ്റി പാർട്ടി നേതാവ് എസ് പി ദീപക് പറഞ്ഞു. ആഭ്യന്തര വകുപ്പ് നൽകിയ കത്തിൽ ദുരൂഹതയുണ്ട്. കത്തിൻ്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്നും ചട്ടവിരുദ്ധമായി അവധി അനുവദിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും എസ് പി ദീപക് പറഞ്ഞു.