28.4 C
Kollam
Thursday 19th November, 2026 | 08:02:09 PM
Home News Kerala ഇഎസ്എക്കെതിരായ മലയോര ഹർത്താൽ പുരോഗമിക്കുന്നു

ഇഎസ്എക്കെതിരായ മലയോര ഹർത്താൽ പുരോഗമിക്കുന്നു

Advertisement

നിലമ്പൂർ:നിലമ്പൂർ മുനിസിപ്പാലിറ്റിയിലും 11 പഞ്ചായത്തുകളിലുമായി മലയോര സംരക്ഷണ സമിതി ആഹ്വാനം ചെയ്ത മലയോര ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ 6ന് ആരംഭിച്ച ഹർത്താൽ വൈകിട്ട് 5 ന് സമാപിക്കും. കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്. മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. വിദ്യാദ്യാസ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നു. ചിലയിടങ്ങളിൽ അധ്യാപകർ എത്തിയിട്ടുണ്ട്. ചില സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നില്ല. കെ എസ് ആർ റ്റി സി യുടെ ദീർഘ ദൂരസർവ്വീ സുകൾ മാത്രമാണ് നടത്തുന്നത്.
എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്ല്, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, ചാലിയാർ പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ഹർത്താൽ 6 മണിക്കൂർ പിന്നിടുന്നു.
ഇ.എസ്.എ വിജ്ഞാപനവുമായി ബന്ധപ്പെട്ട് മലയോര ജനതയുടെ ആശങ്കകൾ അവഗണിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ തലമുറകളായി മലയോരത്ത് ജീവിക്കുകയും കൃഷി ചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുന്ന നടപടികൾക്കെതിരായ ജനകീയ പ്രതിഷേധത്തിൻ്റെ ഭാഗ ഹർത്താൽ നടത്തുന്നതെന്ന് മലയോര സംരഷണ സമിതി ചെയർമാൻ ഫാദർ. മാത്യൂസ് വട്ടിയാനിക്കൽ കോറെപ്പിസ്‌ക്കോപ്പ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here