29.9 C
Kollam
Thursday 19th November, 2026 | 07:40:32 PM
Home News Kerala ജനശതാബ്ദി എക്സ്പ്രസിൽ നിന്ന് ടി ടി ഇയെ തള്ളി ഇടാൻ ശ്രമം

ജനശതാബ്ദി എക്സ്പ്രസിൽ നിന്ന് ടി ടി ഇയെ തള്ളി ഇടാൻ ശ്രമം

Advertisement

ജനശതാബ്ദി എക്സ്പ്രസിൽ നിന്നും ടി ടി ഇയെ തള്ളിയിടാൻ ശ്രമം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ ആയി.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം . പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ചത് ആണ് പ്രകോപനമായത്.

ടി ടി ഇ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന പ്രതികൾ ടിടിഇയെ പുറത്തേക്ക് തള്ളിയിടാനും വാതിൽ ഉള്ളിൽ നിന്ന് അടയ്ക്കാനും ശ്രമിച്ചു. പുറത്തേക്ക് തെറിച്ച ടിടിഇ വാതിലിൽ തൂങ്ങിക്കിടന്ന് ഏകദേശം 200 മീറ്ററോളം സഞ്ചരിച്ചു.

ടിഇ വാതിലിൽ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ട്രെയിൻ മാനേജർ (ഗാർഡ്) ഉടൻ തന്നെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തി. ഇതോടെയാണ് വലിയൊരു ദുരന്തം ഒഴിവായത്

LEAVE A REPLY

Please enter your comment!
Please enter your name here