28.4 C
Kollam
Friday 25th September, 2026 | 03:35:13 PM
Home News Breaking News ആര്യാടന്റെ സ്മരണയ്ക്ക് ഇന്ന് നാലാം വർഷം; അനുസ്മരണ സമ്മേളനം വൈകിട്ട് കോടതിപ്പടിയിൽ

ആര്യാടന്റെ സ്മരണയ്ക്ക് ഇന്ന് നാലാം വർഷം; അനുസ്മരണ സമ്മേളനം വൈകിട്ട് കോടതിപ്പടിയിൽ

നിലമ്പൂർ: മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് വിടപറഞ്ഞിട്ട് ഇന്ന് നാല് വർഷം.

നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വേറിട്ട ശൈലിയുടെ ഉടമയായിരുന്നു ആര്യാടൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും സ്വന്തം ഫോട്ടോ വേണ്ടെന്ന് വെച്ച നേതാവ്. “എന്നെ ജനങ്ങൾക്കറിയാം, എനിക്ക് ജനങ്ങളെയും അറിയാം, അതുകൊണ്ട് ഫോട്ടോ വേണ്ട” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

1965 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ 2011 വരെ അദ്ദേഹത്തിന്റെ പോസ്റ്ററുകളിൽ ചിത്രം ഉണ്ടായിരുന്നില്ല. പേരും പാർട്ടി ചിഹ്നവും മാത്രം. 2011 ലെ അവസാന തിരഞ്ഞെടുപ്പിലാണ് ഏറെ നിർബന്ധത്തിന് വഴങ്ങി ആദ്യമായി ഫോട്ടോ വെച്ച പോസ്റ്റർ ഇറക്കിയത്. ഗ്രാമങ്ങളിലും മലയോര മേഖലകളിലും തൊഴിലാളികൾക്കിടയിലും നടത്തിയ നേരിട്ടുള്ള ബന്ധമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.

ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം ഇന്ന് വൈകീട്ട് 3 ന് നിലമ്പൂർ കോടതിപടിയിൽ നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.

ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷനും അനുസ്മരണ സമിതിയും ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കെ.സി വേണുഗോപാൽ സമ്മാനിക്കും. മന്ത്രി എ.പി അനിൽകുമാർ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here