28.4 C
Kollam
Friday 25th September, 2026 | 02:51:11 PM
Home News Breaking News മെഡിക്കൽ കോളേജിൽ വൈദ്യുത തകരാറിനെ തുടർന്ന് ശസ്ത്രക്രിയകൾ അടക്കം തടസ്സപ്പെട്ടു

മെഡിക്കൽ കോളേജിൽ വൈദ്യുത തകരാറിനെ തുടർന്ന് ശസ്ത്രക്രിയകൾ അടക്കം തടസ്സപ്പെട്ടു

തൃശ്ശൂർ. മെഡിക്കൽ കോളേജിൽ വൈദ്യുത തകരാറിനെ തുടർന്ന് ശസ്ത്രക്രിയകൾ അടക്കം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിക്ക് തുടങ്ങിയ പ്രതിസന്ധി ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുകയായിരുന്നു. തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു


ഇന്നു പുലർച്ചെ ഒരു മണിയോടെയാണ്, മെഡിക്കൽ കോളേജിൽ വൈദ്യുത തടസ്സം അനുഭവപ്പെടുന്നത്, 11 കെ വി ലൈനിൽ നിന്ന് വൈദ്യുതി മെഡിക്കൽ കോളേജിലേക്ക് എത്തുന്നുണ്ടെങ്കിലും എർത്തിങ് തകരാർ മൂലം ട്രിപ്പ് ആവുകയാണ്. ആശുപത്രിയിലെ ഒരു സ്വിച്ചിന്റെ തകരാർ മൂലമാണ് എർത്തിങ് അനുഭവപ്പെടുന്നതെന്നാണ് പ്രാഥമിക നിഗമനം. സ്വിച്ച് നിർമിച്ച കമ്പനിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾ എത്തിച്ചിട്ടുണ്ട്.

അടിയന്തര ശസ്ത്രക്രിയകളും, കേൾവി പരിശോധനടക്കം ഒപി മാറ്റി വച്ചു. ഇന്ന് രാത്രിയോടുകൂടി മാത്രമേ വൈദ്യുത ബന്ധം പുനസ്ഥാപിക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here