28.4 C
Kollam
Friday 25th September, 2026 | 02:22:06 PM
Home News Breaking News അറിഞ്ഞുകൊണ്ടുണ്ടാക്കിയ കെണിയോ,മാസപ്പടി ഡയറി പുറത്തുവിട്ട ഷോൺ ജോർജിനെതിരെ ബിജെപിയിൽ അതൃപ്തി

അറിഞ്ഞുകൊണ്ടുണ്ടാക്കിയ കെണിയോ,മാസപ്പടി ഡയറി പുറത്തുവിട്ട ഷോൺ ജോർജിനെതിരെ ബിജെപിയിൽ അതൃപ്തി

കൊച്ചി.മാസപ്പടി ഡയറി പുറത്തുവിട്ട ഷോൺ ജോർജിനെതിരെ ബിജെപിയിൽ അതൃപ്തി മുറുകുന്നു.. പി കെ കൃഷ്ണദാസ് വി മുരളീധരൻ പക്ഷം കടുത്ത അസംതൃപ്തി അറിയിച്ചതോടെ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തരയോഗം ചേർന്ന സ്ഥിതിഗതികൾ വിലയിരുത്തി..

ഷോൺ ജോർജ് വാർത്താ സമ്മേളനം നടത്തിയത് ഇന്നലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ മാരാർജി ഭവനിൽ.. അപ്പോൾ പുറത്തു വിട്ടപട്ടികയിൽ മുരളീധരന്റെയും സി കെ പത്മനാഭന്റെയും പേരുണ്ടായിരുന്നില്ല.. പിന്നീടാണ് മുരളീധരൻ ബിജെപി സി കെ പത്മനാഭൻ ഹിന്ദു ഐക്യവേദി എന്നിങ്ങനെ ഡയറി താളുകൾ പുറത്തുവന്നത്.. ഷോൺ ജോർജ് ഇതേക്കുറിച്ച് കാര്യമായി പ്രതികരിക്കുന്നില്ലെങ്കിലും അറിഞ്ഞുകൊണ്ടുണ്ടാക്കിയ കെണിയെന്നാണ് എതിർപക്ഷം പറയുന്നത്…പുറത്തുവിട്ട ഡയറി പേജ് തിരിച്ചടിച്ചു.. പുതിയ ആരോപണത്തോടെ പിണറായിയിൽ നിന്നും ശ്രദ്ധ വഴി മറി ഇങ്ങനെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നു ഇവർ..

പ്രതിഷേധം വി മുരളീധരനും പി കെ കൃഷ്ണദാസും പാർട്ടി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു കഴിഞ്ഞു.. ഇതോടെയാണ് പ്രത്യേക സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്.. നിലവിൽവന്ന ബൂമറാങ്ങിന് എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതായിരുന്നു ചർച്ച.. സംസ്ഥാന അധ്യക്ഷൻ ഒപ്പം നേതാക്കളായ എം ടി രമേശും അനൂപ് ആന്റണിയും എസ് സുരേഷും യോഗത്തിൽ പങ്കെടുത്തു.. ആർഎസ്എസും ഹിന്ദു ഐക്യവേദിയും നിലവിലെ വിവാദത്തിൽ പ്രതിഷേധം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.. അതുകൊണ്ട് ഗൗരവത്തോടുകൂടിയാണ് ഈ വിഷയത്തെ ഇപ്പോൾ കാണുന്നത്.. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഷോൺ ജോർജിനെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനുള്ള സാധ്യതയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here