29.5 C
Kollam
Friday 9th October, 2026 | 12:40:47 PM
Home News Breaking News അഡ്വ. നിവേദിത സുബ്രഹ്‌മണ്യനെ ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നിയമിച്ചു

അഡ്വ. നിവേദിത സുബ്രഹ്‌മണ്യനെ ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നിയമിച്ചു

ന്യൂഡല്‍ഹി : ബിജെപി നേതാവും മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷയുമായ അഡ്വ. നിവേദിത സുബ്രഹ്‌മണ്യനെ ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ഗുരുവായൂര്‍ സ്വദേശിയായ നിവേദിത ബിജെപി തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റാണ്. 2016ല്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2021 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയെങ്കിലും നാമനിര്‍ദേശ പത്രിക തള്ളിപ്പോയിരുന്നു. 2024ലെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും മത്സരിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള അര്‍ച്ചന മിശ്രയേയും നിവേദിതയ്ക്കൊപ്പം കേന്ദ്ര വനിതാ കമ്മിഷന്‍ അംഗമായി നിയമിച്ചിട്ടുണ്ട്. വിജയ കിഷോര്‍ രഹാത്കര്‍ ആണ് നിലവിലെ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍.