കൊല്ലം.അടൂരിലെ ദളിത് യുവാവിനെ മർദ്ദിച്ച് ജനനേന്ദ്രിയം തകർത്ത കേസിൽ
ആരോപണ വിധേയരായ രണ്ട് പൊലീസുക്കാർക്കെതിരെ കൂടി നടപടി.
ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ
SI ആയിരുന്ന ശരത് കെപി, ഡ്രൈവർ ഫൈസൽ JK എന്നിവരെ സസ്പെൻ്റ് ചെയ്ത് കൊല്ലം റൂറൽ എസ്.പി ഷാജി സുഗുണൻ.
ബോക്സിങ് താരമായ വിജയ് അർജുനെ മർദ്ദിച്ച കേസിലും ഫൈസലിന് എതിരെ ആരോപണം ഉയർന്നിരുന്നു.
അടൂരിൽ ദളിത് യുവാവിനെ മർദ്ദിച്ച് ജനനേന്ദ്രീയം തകർത്ത കേസിലാണ്
പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് പത്തനംതിട്ട എസ്.പി ആർ.ആനന്ദ് റിപ്പോർട്ട് നല്‍കി.
ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കൊല്ലം റൂറൽ എസ്.പി ഷാജി സുഗുണൻ ഇരുവരെയും സസ്പെൻഡ് ചെയ്തത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ
SI ആയിരുന്ന ശരത് കെപി, ഡ്രൈവർ ഫൈസൽ JK എന്നിവർക്ക് എതിരെ ഉയർന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ കഴമ്പ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആരോപണ വിധേയരായ ശാസ്താംകോട്ട
സ്റ്റേഷനിലെ മറ്റ് രണ്ട് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥിയും ബോക്സിങ് താരമായ വിജയ് അർജുനെ മർദ്ദിച്ച കേസിലും ശാസ്‌താംകോട്ട പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ഫൈസലിന് എതിരെ ആരോപണം ഉയർന്നിരുന്നു. ഇതിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.

































