തിരുവനന്തപുരം. ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡുമായുള്ള തർക്കത്തിന് പരിഹാരം. വിവാദങ്ങൾക്കിടെ മന്ത്രി കെ മുരളീധരന്റെ വസതിയിലെത്തി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ കൂടിക്കാഴ്ച നടത്തി. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ദേവസ്വംമന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്.കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഇത്തവണത്തെ മണ്ഡല മകരവിളക്ക് ദര്‍ശനം ഭംഗിയായി നടക്കുമെന്ന് കെ മുരളീധരന്‍
തീർത്ഥാടന ഒരുക്കങ്ങളായി ഇതുവരെ നടപ്പിലാക്കിയ കാര്യങ്ങളും തുടർ പ്രവർത്തികളുടെ രൂപരേഖയും കൂടിക്കാഴ്ചയിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് വിശദീകരിച്ചു. മണ്ഡലകാല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പ്രവർത്തന റിപ്പോർട്ട് ഇടവേളകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും എന്നും കെ ജയകുമാർ
ഇന്നലത്തെ ദേവസ്വം ബോർഡ് യോഗത്തിൽ വിവാദങ്ങൾ ഒഴിവാക്കി സർക്കാരുമായി സഹകരിച്ച് നീങ്ങണമെന്ന അഭിപ്രായമാണ് ഉയർന്നത്. നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന മന്ത്രി കെ. മുരളീധരന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ കണ്ട ശേഷം നിലപാട് മയപ്പെടുത്തുകയായിരുന്നു. അതേസമയം ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ഇന്ന് പൊലീസിന്റെ ഉന്നതതല യോഗം ചേർന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി കെ മുരളീധരൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

































