തിരുവനന്തപുരം.ബോര്‍ഡിലെയും രാഷ്ട്രീയത്തിലെയും അധികാരപ്പെട്ടവര്‍ സ്വര്‍ണക്കവര്‍ച്ചക്ക് പിഴമൂളേണ്ടി വന്ന വര്‍ഷം ഭക്തരെ പാഠം പഠിപ്പിക്കാമെന്നാണോ ഉത്തരവാദപ്പെട്ടവരുടെ തീരുമാനമെന്ന ശങ്ക, തീര്‍ത്ഥാടനത്തില്‍ വന്‍പിഴവുവന്നേക്കാമെന്ന ആശങ്ക പരക്കെ, മുഖ്യമന്ത്രിക്ക് കത്ത് നല്‍കും
ശബരിമല മണ്ഡലകാല തീര്‍ഥാടന മുന്നൊരുക്കം,ദേവസ്വം ബോര്‍ഡിന് അലംഭാവമെന്ന് കാട്ടി ദേവസ്വം മന്ത്രി കെ മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബോര്‍ഡിന്‍റെ ഒരുക്കങ്ങള്‍ ഒട്ടും തൃപ്തികരമല്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ പുരോഗതി വിലയിരുത്തിയാല്‍ കടുത്ത ആക്ഷേപത്തിനിടയാക്കും.
മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കണമെന്നും ദേവസ്വം മന്ത്രി ആവശ്യപ്പെടും. അതേസമയം പ്രസിഡന്‍റ് മൗനം വെടിയണം എന്നാണ് പോയകാലത്തിന്‍റെ ബാക്കി പത്രമായ അംഗങ്ങള്‍. കെ.ജയകുമാറിനെ വിമര്‍ശിച്ച് ബോര്‍ഡ് അംഗങ്ങള്‍ രംഗത്തുവന്നു. പ്രസിഡന്‍റ് മൗനം വെടിഞ്ഞ് മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കണം
മന്ത്രിയുടേത് ബോര്‍ഡിനെ ചാരി കൈയടി നേടാനുള്ള ചെപ്പടി വിദ്യ. മന്ത്രിയുടെയും ഓഫിസിന്‍റെയും ഇടപെടല്‍ അവസാനിപ്പിക്കണമെന്നും അംഗങ്ങള്‍. മറ്റന്നാള്‍ ചേരുന്ന ബോര്‍ഡ് യോഗം വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.
അതേസമയം ശബരിമല അരവണ പ്രതിസന്ധി തുടരുന്നു. ബോര്ഡിനും വീഴ്ച്ച. ദേവസ്വം ബോർഡ് കരുതേണ്ടി ഇരുന്നത് 40 ലക്ഷം അരവണ. ശർക്കരയുടെ ടെൻഡർ ഇതുവരെ നൽകിയില്ല. ഭക്തർ കൊണ്ട് വരുന്ന നെയ്യ് ഉപയോഗിക്കാൻ തീരുമാനിച്ചതിനാൽ
നെയ്യ്ക്കും ടെൻഡർ വിളിച്ചിട്ടില്ല. തീർത്ഥടന കാലം തുടങ്ങാൻ ഇനി 54 ദിവസം. ഇതിന് മുന്നേ പ്ലാന്റ് അറ്റകുറ്റ പണിപൂർത്തിയാക്കണം. പ്ലാന്റിന്റെ 21 വാർപ്പുകൾ എടുത്ത് മാറ്റിയതിനു ശേഷമുള്ള തറയുടെ നിർമാണം ആണ് നടക്കുന്നത്
വാർപ്പുകൾക്ക് ഒപ്പം പൈപ്പ് ലൈനുകളും കൂളിങ് ചേമ്പറുകളും ബോയിലറുകളും സ്ഥാപിക്കണം.


































