29.8 C
Kollam
Friday 6th November, 2026 | 04:26:29 PM
Home News Breaking News പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം ട്രെയിനില്‍ വന്‍ തീപിടിത്തം

പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം ട്രെയിനില്‍ വന്‍ തീപിടിത്തം

Advertisement

രാജ്പുര: പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം ട്രെയിനില്‍ വന്‍ തീപിടിത്തം. സറായ് ബഞ്ചാരയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ നാല് കോച്ചുകളിലാണ് തീ പടര്‍ന്നുപിടിച്ചത്. അമൃത്സറില്‍ നിന്നും ന്യൂ ജല്‍പായ്ഗുരിയിലേക്ക് പോവുകയായിരുന്ന കര്‍മഭൂമി എക്‌സ്പ്രസ് ട്രെയിനിലാണ് (12508) തീപിടിത്തമുണ്ടായത്. ലുധിയാന ജംഗ്ഷന് ശേഷമാണ് അപകടമുണ്ടായത്.
ഒരു കോച്ചില്‍ നിന്ന് പുക ഉയരുകയും തുടര്‍ന്ന് നാല് കോച്ചുകളിലേക്ക് തീ പടരുകയും ചെയ്തു. തീയും കനത്ത പുകയും കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി ചിതറിയോടിയതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം, എന്നാല്‍ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിവരം ലഭിച്ച ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി യാത്രക്കാരെ ഒഴിപ്പിക്കാനും തീയണയ്ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആളപായവും നാശനഷ്ടങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here