Advertisement
ശാസ്താംകോട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) കമ്മ്യൂണിക്കേഷൻ കമ്മീഷൻ സംസ്ഥാന ചെയർമാനായി മേജർ റ്റി. ഇ. സ്റ്റീഫൻസൺ തിരഞ്ഞെടുക്കപ്പെട്ടു. ക്ലർജി കമ്മീഷൻ അംഗം, കറണ്ട് അഫേഴ്സ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ ചെയർമാൻ, സാൽവേഷൻ ആർമി പബ്ളിക്ക് റിലേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കുന്നത്തൂർ തുരുത്തിക്കര സ്വദേശിയായ മേജർ സ്റ്റീഫൻസൺ സാൽവേഷൻ ആർമി മലബാർ ഡിവിഷണൽ കമാൻഡറാണ്.




























