29.8 C
Kollam
Friday 6th November, 2026 | 03:56:35 PM
Home News Kerala അക്ഷരയുടെ ദാരുണ മരണം ; ബിനോയ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

അക്ഷരയുടെ ദാരുണ മരണം ; ബിനോയ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

Advertisement

കൊച്ചി കാക്കനാട്ട് സ്വകാര്യ ബസ് ഇടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിയായ യുവതി ദാരുണമായി കൊല്*പ്പെട്ട സംഭവത്തിൽ പ്രതിയായ ഡ്രൈവറെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അക്ഷരയെന്ന ഇരുപത്തിയൊമ്പതുകാരിയുടെ ജീവനപഹരിച്ച ഈ ദാരുണ അപകടത്തിന് കാരണക്കാരനായ സ്വകാര്യ ബസ് ഡ്രൈവർ ബിനോയ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ലഹരിക്കേസുകൾ ഉൾപ്പെടെ ഏഴ് ക്രി*നൽ കേസുകളിലാണ് ഇയാൾ പ്രതിയെന്നുള്ള വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിരിക്കുന്നത്. കാക്കനാട്-ഇടച്ചിറ റോഡിൽ ജിം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന അക്ഷരയ്ക്ക് മേൽ അമിതവേഗതയിൽ പാഞ്ഞെത്തിയ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു.

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ബസ് ശരീ രത്തിലൂടെ ക യറി ഇറങ്ങുക യായിരുന്നുവെന്ന് ദൃക്സാക്ഷികളും പൊലീസും പറയുന്നു. ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവറുടെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി രക്തത്തിന്റെയും മുടിയുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. റോഡിലെ അശ്രദ്ധമായ ഡ്രൈവിംഗും കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുള്ള ഡ്രൈവർമാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിരത്തുകളിൽ നിരന്തരം പൊലിയുന്ന നിരപരാധികളുടെ ജീവനെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് സമൂഹത്തിൽ വീണ്ടും ഉയർത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here