24.7 C
Kollam
Saturday 18th July, 2026 | 07:54:04 AM
Home News Breaking News ദേവസ്വം ബോർഡിന് കീഴിലുള്ള നെയ്യാറ്റിന്‍കര സബ് ഡിവിഷനിലെ ക്ഷേത്രങ്ങളുടെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് തിരുവാഭരണ കമ്മിഷണറുടെ റിപ്പോർട്ട്,രണ്ടാഴ്ച്ചക്കുള്ളില്‍...

ദേവസ്വം ബോർഡിന് കീഴിലുള്ള നെയ്യാറ്റിന്‍കര സബ് ഡിവിഷനിലെ ക്ഷേത്രങ്ങളുടെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് തിരുവാഭരണ കമ്മിഷണറുടെ റിപ്പോർട്ട്,രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള നെയ്യാറ്റിന്കര സബ് ഡിവിഷഷനിലെ ക്ഷേത്രങ്ങളുടെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് തിരുവാഭരണ കമ്മിഷണറുടെ റിപ്പോർട്ടില് ഇടപെട്ട് ഹൈകോടതി. രണ്ടാഴ്ച്ചക്കുള്ളില് റിപ്പോര്ട്ട് സമര്ർപ്പിക്കാന് ദേവസ്വം ബോര്ഡിന് നിര്ദ്ദേശം നല്കി


ശബരിമല സ്വർണ കൊള്ളക്ക് ശേഷം നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്വത്തുക്കളുടെ കണക്കെടുപ്പിലാണ് എല്ലാം പുറത്തായത്തു. ക്രമക്കേട് കണ്ടെത്തിയത് തിരുവാഭരണം കമ്മിഷണര്

പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വിലപിടപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമിലുള്ള ഉരുപ്പടികളുടെ പട്ടിക ദേവസ്വം കമ്മീഷണറുടെ കൈവശമാണ്. സബ് ഗ്രൂപ്പിന് കീഴിലുള്ള ഓരോ ദേവസ്വങ്ങളിലും പ്രത്യേകം തിരുവാഭരണ രജിസ്റ്ററും ഉണ്ട്. ഇത് ക്രോഡീകരിച്ച് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണ‍ർ തിരുവാഭരണം കമ്മീഷണർക്ക് പുതിയ റിപ്പോർട്ട് നൽകി.

ഈ രണ്ടു പട്ടികകളും ചേർത്ത് പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും കാണാനില്ല . 6 ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ല തിരുവാഭരണങ്ങള്. വെള്ളിതാമരപ്പൂവ്, വെളളിത്തട്ടം, വീരചക്രം, സ്വർണകട്ടി, സ്വർണമുദ്രപ്പൊതി, സ്വർണത്താലികള്‍ തുടങ്ങി നിരവധി ഉരുപ്പടികളും പൂജാസാമഗ്രികളും . ചില ക്ഷേത്രങ്ങളിൽ നിന്നും നൽകിയിട്ടുള്ള സ്റ്റേറ്റ്മെൻറുകളിൽ വ്യക്തതയില്ല

ഉരുപ്പടികള്‍ ഉത്സവ ആവശ്യങ്ങള്‍ക്ക് എടുത്ത ശേഷം തിരികെ വയ്ക്കാത്തതാണോ, നഷ്ടപ്പെട്ടതാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവരുത്തി റിപ്പോർട്ട് നൽകാനാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയിലാണ് ഹൈക്കോടതി ഇടപെട്ട് അന്വേഷിക്കണമെന്നാവശ്യപെട്ടുള്ല ഹര്ജ്ജി. കോടതിയെ സമീപിച്ചത് യുവമോര്ച്ചയാണ്

ഹര്ജ്ജി പരിഗണിച്ച കോടതി ദേവസ്വം ബോര്ഡിന് നോട്ടിസയച്ചു. സ്ഥതി അറിയിക്കാന് തിരുവാഭരണം കമ്മീഷണർക്കും നോട്ടീസയച്ചിട്ടുണ്ട്. മറുപടി നല്കാന് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ഡിജിപിയോടും നിര്ദ്ദേശിച്ചു. മുന്നാഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കുമ്പോള് പുതിയ നിരീക്ഷണമുണ്ടാകും