29.9 C
Kollam
Wednesday 14th October, 2026 | 02:48:27 PM
Home News Kerala മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്ന ഒരാളെ അവൻ, ഇവൻ എന്ന് വിളിക്കുന്നത് തറവാടിത്തമല്ല

മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്ന ഒരാളെ അവൻ, ഇവൻ എന്ന് വിളിക്കുന്നത് തറവാടിത്തമല്ല

തിരുവനന്തപുരം.ജി സുകുമാരൻ നായർക്കെതിരെ കെ ബി ഗണേഷ് കുമാർ. മുഖ്യമന്ത്രി തിരക്കുള്ള ആളാണ്.സമയം കൊടുക്കുന്നതിൽ പരിമിതികൾ ഉണ്ടാകും.മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്ന ഒരാളെ അവൻ, ഇവൻ എന്ന് വിളിക്കുന്നതിനോട് യോജിക്കാനാവില്ല.അങ്ങനെ വിളിക്കുന്നത് അന്തസ്സ് അല്ല, തറവാടിത്തവും അല്ല

പദവിയും പ്രോട്ടോക്കോളും മാനിക്കുന്നതാണ് തറവാടിത്തം.എന്റെ മേൽവിലാസം കളയാൻ ആർക്കും കഴിയില്ല.ആർ ബാലകൃഷ്ണപിള്ളിയുടെ മകൻ എന്നതാണ് എന്റെ മേൽവിലാസം.കലാകാരൻ എന്നതാണ് മറ്റൊരു മേൽവിലാസം .ആ മേൽവിലാസം കളയാൻ ആർക്കും കഴിയില്ല.എനിക്കറിയാവുന്ന വി ഡി സതീശൻ സുകുമാരൻ നായരുടെ അടുത്തേക്ക് പോകില്ല ആദർശമുള്ള ആളാണ് എന്നും ഗണേഷ്കുമാര്‍ പറഞ്ഞു.