വാഹനാപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ കത്തീവിശി യുവാവ്

കോട്ടയം. ഈരാറ്റുപേട്ടയില്‍ വാഹനാപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ കത്തീവിശി യുവാവ്. തിരുവല്ലയിലെ മോഷണകേസില്‍ മുങ്ങിനടക്കുകയായിരുന്ന സ്റ്റാന്‍ വര്‍ഗീസാണ് കത്തിവീശി പരിഭ്രാന്തി സൃഷ്ടിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ ചേന്നാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം. സ്റ്റാൻ സഞ്ചരിച്ച കാർ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരും പ്രദേശത്തുണ്ടായിരുന്നവരും ചോദ്യം ചെയ്തതോടെ കാറില്‍ നിന്നിറങ്ങിയ ഇയാൾ നാട്ടുകാര്‍ക്ക് നേരെ കത്തിവീശുകയായിരുന്നു. നാട്ടുകാർ തടഞ്ഞു നിർത്തി പിന്നീട് പോലീസിനെ ഏൽപ്പിച്ചു. കാറിൽ നിന്ന് കഞ്ചാവ് പൊതി കണ്ടെടുത്തു. നിരവധി കേസുകളിൽ പ്രതിയായ സ്റ്റാൻ ഈരാറ്റുപേട്ടയിൽ എത്തുമെന്ന് … Continue reading വാഹനാപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ കത്തീവിശി യുവാവ്