Home Uncategorized വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പൂതക്കുഴി മഹാത്മജി സ്മാരക ഗ്രന്ഥശാല പി എൻ പണിക്കർ അനുസ്മരണം നടത്തി

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പൂതക്കുഴി മഹാത്മജി സ്മാരക ഗ്രന്ഥശാല പി എൻ പണിക്കർ അനുസ്മരണം നടത്തി

കുന്നത്തൂർ. , പൂതക്കുഴി, .മഹാത്മജി സ്മാരക ഗ്രന്ഥശാല വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണം നടത്തി. എസ് ആർ ശ്രീജകുമാർ സാംസ്‌കാരിക പ്രവർത്തകൻ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ജി ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പുകസ കുന്നത്തൂർ ഏരിയ പ്രസിഡന്റ്‌ പി. ശ്രീരാമൻ അനുസ്മരണം നടത്തി.


ആർ സുഗതൻ, പി ലക്ഷ്മണൻ, പ്രദീപ്‌ വാണിയകാല, വിജയ കുമാരി എന്നിവർ സംസാരിച്ചു. വേണുകുമാർ സ്വാഗതവും ശിവശങ്കരപിള്ള- ലൈബ്രറിയൻ നന്ദിയും പറഞ്ഞു.മറ്റ് സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുത്തു.