27.4 C
Kollam
Thursday 5th November, 2026 | 10:55:13 PM
Home News Breaking News പാലക്കാട് ജില്ലയിലെ 14 വില്ലേജ്കളിൽ നാളെ ഹർത്താൽ

പാലക്കാട് ജില്ലയിലെ 14 വില്ലേജ്കളിൽ നാളെ ഹർത്താൽ

Advertisement

പാലക്കാട്: ജില്ലയിലെ 14 വില്ലേജ്കളിൽ നാളെ ഹർത്താൽ. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ലോല മേഖല (ESA) കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജനകീയ പ്രതിരോധ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ.

അട്ടപ്പാടി മേഖല (അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകൾ), മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, തെങ്കര, പാലക്കയം, കൂടാതെ കരിമ്പ, കോട്ടോപ്പാടം തുടങ്ങിയ മലയോര വില്ലേജുകൾ.
അത്യാവശ്യ സർവ്വീസുകളെ ഹർത്താലിൽ വാഹനങ്ങൾ തടയില്ലെന്നും കടകമ്പോളങ്ങൾ അടപ്പിച്ചുളള പ്രതിഷേധം മാത്രമായിരിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്. എങ്കിലും പൊതുഗതാഗതത്തെയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ഇത് ഭാഗികമായി ബാധിക്കാൻ സാധ്യതയുണ്ട്. പാലക്കാട് ടൗണിനെയോ മറ്റ് സമതല പ്രദേശങ്ങളെയോ ഈ ഹർത്താൽ ബാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here