27.1 C
Kollam
Thursday 24th September, 2026 | 10:28:20 PM
Home News Breaking News പശ്ചിമഘട്ട ഇക്കോ സെൻസിറ്റീവ് ഏരിയയുടെ കരട് വിജ്ഞാപനത്തില്‍ വിയോജനക്കുറിപ്പുമായി സംസ്ഥാന സർക്കാർ

പശ്ചിമഘട്ട ഇക്കോ സെൻസിറ്റീവ് ഏരിയയുടെ കരട് വിജ്ഞാപനത്തില്‍ വിയോജനക്കുറിപ്പുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പശ്ചിമഘട്ട ഇക്കോ സെൻസിറ്റീവ് ഏരിയയുടെ കരട് വിജ്ഞാപനത്തില്‍ വിയോജനക്കുറിപ്പുമായി സംസ്ഥാന സർക്കാർ.
വിയോജനക്കുറിപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകി. 98 വില്ലേജുകളിലെ പരിസ്ഥിതി മേഖല ചുരുക്കണം എന്നാണ് സംസ്ഥാനത്തിൻറെ ആവശ്യം. 8950.59 ചതുരശ്ര കിലോമീറ്റർ ആക്കണം എന്നും വിയോജനകുറിപ്പിൽ ആവശ്യപ്പെട്ടു. ഇ എസ് ഇ നിശ്ചയിച്ച കരടുവിജ്ഞാപനത്തിന് പരാതി അറിയിക്കാനുള്ള സമയം നാളെ അവസാനിക്കാൻ ഇരിക്കെയാണ് വിയോജനകുറിപ്പ് അയച്ചത്.

സർക്കാർ നിലപാട് അറിയിക്കാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഏഴാമത് കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ 131 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി ഉള്‍പ്പെടുത്തിയതോടെയാണ് മലയോര മേഖലയില്‍ ആശങ്ക ശക്തമായത്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്എ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here